India - 2025
പൗരത്വബില്‍ പരാമര്‍ശത്തില്‍ ക്രൈസ്തവരെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹം
സ്വന്തം ലേഖകന്‍ 11-04-2019 - Thursday
കോട്ടയം: പ്രകടന പത്രികയിലെ ബിജെപിയുടെ പൗരത്വബില്‍ സംബന്ധിച്ച പരാമര്‍ശത്തില്‍നിന്ന് ക്രൈസ്തവരെയും പാഴ്‌സികളെയും ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍. ഭാരതത്തിലെ ക്രൈസ്തവരെ വിദേശ പൗരന്മാരെ പോലെ കണ്ട് പുറത്താക്കാനുള്ള ശ്രമമാണ് പ്രകടന പത്രികയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും അതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കൗണ്‍സിലില്‍ തീരുമാനമായി.
യോഗത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, കുറിയാക്കോസ് പൂഴിക്കുന്നേല്‍, ജിജി പേരകശേരി, ജോര്‍ജ് മാത്യു, രാജേഷ് പീറ്റര്‍, , ലാലി ജോസ്, അഞ്ചു പി. തന്പി, സജി നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു.