India - 2025
മിയാവോയിലെ ആദ്യ വോട്ട് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പിലിന്റെ വക
സ്വന്തം ലേഖകന്‍ 11-04-2019 - Thursday
ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു രാവിലെ ആരംഭിച്ചപ്പോള്‍ അരുണാചല്‍ പ്രദേശിലെ പ്രാദേശിക പോളിംഗ് ബൂത്തില്‍ ആദ്യ വോട്ടറായി മിയാവോ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍. മിയാവോയിലെ കെവി ബൂത്തിലാണ് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തില്‍ സമ്മതിദായക അവകാശം വിനിയോഗിച്ച ആദ്യ വോട്ടറാണ് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍.
സമ്മതിദായക അവകാശം രാജ്യത്തോടുള്ള കടമയാണെന്നും ഭാരതത്തിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ വിശ്വാസികൾ തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്വപൂർണതയോടെ നിർവ്വഹിക്കണമെന്നും ദേശീയ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടിരിന്നു. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമാണ് ഇന്നു ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.