India - 2025
കുരിശുകളില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാനാകാത്ത കാലം: തോമസ് മാര്‍ യൗസേബിയോസ്
സ്വന്തം ലേഖകന്‍ 12-04-2019 - Friday
ബോണക്കാട്: കുരിശുകളില്ലാത്ത ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നു പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസേബിയോസ്. ബോണക്കാട് കുരിശുമലയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുരിശ് സഹനങ്ങളുടെ പ്രതീകമാണ്. വേദനയെ വെറുക്കുന്ന സംസ്‌കാരത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സ്‌നേഹത്തിനും സഹനത്തിനും വേണ്ടി കുരിശ് ഏറ്റെടുക്കുന്നവര്‍ കുറഞ്ഞ് വരുന്നുവെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.