News - 2025
ഫ്രഞ്ച് ജനതക്ക് പ്രാര്‍ത്ഥന അറിയിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 17-04-2019 - Wednesday
വത്തിക്കാന്‍ സിറ്റി: ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമര്‍ന്നതിന്റെ വേദനയില്‍ കഴിയുന്ന ഫ്രാന്‍സിലെ സമൂഹത്തിന് പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. വൻ നാശനഷ്ടങ്ങളാൽ വന്ന വേദന പുനർനിർമ്മാണത്തിന്‍റെ പ്രത്യാശയായി രൂപപ്പെടുന്നതു കാത്തിരിക്കുന്ന ഫ്രാൻസിലെ ജനങ്ങളുമായി പ്രാർത്ഥനയിൽ നമുക്ക് ഒന്നുചേരാമെന്ന്‍ പാപ്പ ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ നാഥയായ പരിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ എന്ന വാക്കുകളോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ് അവസാനിക്കുന്നത്.
