News - 2025
ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലര്‍ത്തണം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലര്‍ത്തിക്കൊണ്ട് സാഹോദര്യവും സന്തോഷവുമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാനവികത, സ്‌നേഹം, സത്യം എന്നിവയുടെ പ്രതീകമാണ് യേശുക്രിസ്തുവെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലെയും വിദേശത്തെയും ക്രൈസ്തവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍ ആശംസിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
