News - 2024

യുവജനങ്ങള്‍ക്ക് ആറായിരം ജപമാല സമ്മാനിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

മിലാന്‍: പനാമയിൽ നടന്ന ലോക യുവജന സംഗമത്തിനോട് അനുബന്ധിച്ച് തയ്യാറാക്കപ്പെട്ട ജപമാലകളിൽ നിന്നും 6000 ജപമാലകൾ മിലാൻ അതിരൂപതയിലെ യുവജനങ്ങൾക്ക്‌ പാപ്പ സമ്മാനിച്ചു. തന്‍റെ നാമഹേതുക തിരുനാൾ ദിനമായ ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതിയാണ് ഉപവി പ്രവർത്തനങ്ങൾക്കായുള്ള പാപ്പയുടെ സംഘടന വഴി മിലാൻ യുവജനങ്ങൾക്കു സമ്മാനം നൽകിയത്. ഫ്രാന്‍സിസ് പാപ്പായുടെ മാമ്മോദീസാ പേര് ജോർജ്ജ് മാരിയോ ബെര്‍ഗ്ഗോളിയോ എന്നാണ്. ഏപ്രില്‍ 23നാണ് തിരുസഭ വിശുദ്ധന്റെ തിരുനാളായി ആചരിക്കുന്നത്.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽവച്ച് മിലാൻ അതിരൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാരിയോ ഡെൽപിനിയുടെ മുഖ്യ കാര്‍മ്മീകത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്കാണ് ജപമാലകൾ സമ്മാനിച്ചത്. യുവജനങ്ങളുടെ പ്രാർത്ഥനയിൽ തന്നെയും ഓർക്കണമെന്നും, പ്രത്യേകിച്ച് പരിശുദ്ധ അമ്മയ്ക്കായി സമർപ്പിക്കപ്പെട്ട മെയ് മാസം അടുത്തു വരുന്നുണ്ടെന്നും തനിക്കായി പരിശുദ്ധ അമ്മയോടു പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പ യുവജനങ്ങളോടു ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു.


Related Articles »