India - 2025
മിഷനെ വളര്‍ത്താന്‍ ജിജിഎം മിഷന്‍ കോണ്‍ഗ്രസ് മേയ് ഒന്നു മുതല്‍
സ്വന്തം ലേഖകന്‍ 29-04-2019 - Monday
കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളുടെയും പങ്കാളിത്തത്തോടെ ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്റെ (ജിജിഎം) മൂന്നാം മിഷന്‍ കോണ്‍ഗ്രസ് മേയ് ഒന്നു മുതല്‍ അഞ്ചു വരെ നെടുന്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്‌സ് സെന്ററില്‍ നടക്കും. മിഷനെ അറിയുക, സ്‌നേഹിക്കുക, വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു മിഷന്‍ കോണ്‍ഗ്രസ് നടത്തുന്നത്. മിഷന്‍ മേഖലകളെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന മിഷന്‍ എക്‌സിബിഷന്‍, മിഷനുമായി ബന്ധപ്പെട്ട വിവിധ മിഷന്‍ ഗാതറിംഗുകള്‍, മിഷന്‍ ധ്യാനം എന്നിവ മിഷന്‍ കോണ്‍ഗ്രസില്‍ നടക്കും.
മെയ് ഒന്നിനു രാവിലെ 10നു ദിവ്യബലിക്കുശേഷം കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. പ്രധാന ആകര്‍ഷണമായ മിഷന്‍ എക്‌സിബിഷന്‍ നാലുവരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ്. അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിനു ദിവ്യബലിയോടും അഭിഷേകപ്രാര്‍ഥനയോടും കൂടി എക്‌സിബിഷന്‍ സമാപിക്കും. മിഷണറിമാര്‍ ഒരുക്കുന്ന നൂറോളം സ്റ്റാളുകളില്‍ മിഷന്‍ മേഖലകളുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും ലഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നു നിരവധി മെത്രാന്മാര്‍ പങ്കെടുക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍, ഇക്കുറി വിദേശത്തു നിന്നുള്ള മെത്രാന്മാരും പ്രതിനിധികളും എത്തും.