News - 2025
ഞായറാഴ്ച ദിവ്യബലിയും ശ്രീലങ്കന്‍ സഭ താത്ക്കാലികമായി പിന്‍വലിച്ചു
സ്വന്തം ലേഖകന്‍ 28-04-2019 - Sunday
കൊളംബോ: ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഞായറാഴ്ച ദിവ്യബലി ഉണ്ടാവുകയില്ലെന്ന് ലങ്കന്‍ കത്തോലിക്കാ സഭ. ഇട ദിവസങ്ങളിലുള്ള ബലിയര്‍പ്പണം താത്ക്കാലികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് ഞായാറാഴ്ച ബലിയര്‍പ്പണവും റദ്ദാക്കിയിരിക്കുന്നത്. കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്കുന്ന രഹസ്യരേഖ താന്‍ കണ്ടുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് കഴിഞ്ഞ വെളിപ്പെടുത്തിയിരിന്നു.
ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സഭയ്ക്കു നല്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയാറാകാതിരിന്നത് തങ്ങള്‍ വഞ്ചിതരായി എന്ന തോന്നലുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമത്തിന്റെ ഉത്തരവാദിത്വം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരിന്നു. പ്രാദേശിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിനെ മറയാക്കിയാണ് ഐഎസ് ആക്രമണം നടത്തിയത്.
