News - 2025
റോമിൽ കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിയെ ആക്രമിച്ച് അഭയാർത്ഥി
സ്വന്തം ലേഖകന്‍ 30-04-2019 - Tuesday
റോം: കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിക്കു നേരെ അഭയാർത്ഥിയുടെ ആക്രമണ ശ്രമം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. റോമിലെ റെയിൽവേ സ്റ്റേഷനിൽ കുരിശ് കഴുത്തിൽ ധരിച്ചിരുന്ന ക്രൈസ്തവ വിശ്വാസിയെ മൊറോക്കൻ അഭയാർത്ഥി ആക്രമിക്കുകയായിരിന്നു. ഇതേതുടർന്ന് പരിസര പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാൻ ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി നിർദേശം നൽകി.
ജോർജിയൻ വംശജനായ 44 വയസ്സുകാരനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് പരിക്കേറ്റത്. 37 വയസ്സുകാരനായ മൊറോക്കൻ അഭയാർത്ഥി മത വിദ്വേഷത്തോടെയാണ് അക്രമം നടത്തിയതെന്ന് റോമിലെ സർക്കാർ അഭിഭാഷകർ പറഞ്ഞു. അഭയാർത്ഥി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ പോലീസ് നേതൃത്വത്തോട് മാറ്റിയോ സാൽവിനി നിർദേശിച്ചിട്ടുണ്ട്.
