News - 2024

വീണ്ടും ടിവിയില്‍ ബലിയര്‍പ്പണം: ദുഃഖത്തില്‍ ശ്രീലങ്കന്‍ ജനത

സ്വന്തം ലേഖകന്‍ 06-05-2019 - Monday

കൊളംബോ: ഈസ്റ്റര്‍ ആക്രമണത്തിന് ശേഷമുള്ള തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ദിവ്യബലിയില്‍ പങ്കുചേര്‍ന്നു ശ്രീലങ്കയിലെ കത്തോലിക്ക വിശ്വാസികള്‍. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് തന്റെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി അര്‍പ്പണം ഇത്തവണയും നിരവധി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തത്. വൈദികരും കന്യാസ്ത്രീകളും മാത്രമാണ് ചാപ്പലിലെ ശുശ്രൂഷകളില്‍ പങ്കെടുത്തത്.

ഈസ്റ്റര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ലങ്കയിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലും പരസ്യദിവ്യബലിയര്‍പ്പണം നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ പള്ളികള്‍ക്കും സായുധ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെ അധ്യയനം പുനരാരംഭിക്കുമെങ്കിലും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.


Related Articles »