News - 2024

നെറ്റ്ഫ്ലികിസിന് പിന്നാലെ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ച് ഡിസ്നിയും

സ്വന്തം ലേഖകന്‍ 01-06-2019 - Saturday

ജോര്‍ജിയ: നെറ്റ്ഫ്ലികിസിന് പിന്നാലെ മാരക പാപമായ ഭ്രൂണഹത്യയെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടുമായി പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഡിസ്നിയും. അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയായില്‍ ഭ്രൂണഹത്യ വിരുദ്ധ നിയമം നിലവിൽ വന്നാൽ ജോർജിയയിൽ സിനിമകൾ നിർമ്മിക്കില്ലായെന്നാണ് ഡിസ്നി വ്യക്തമാക്കിയിരിക്കുന്നത്. ശിശുവിന്റെ ഹൃദയമിടിപ്പ് തുടങ്ങുന്ന നിമിഷം മുതൽ ഭ്രൂണഹത്യ വിലക്കുന്ന നിയമത്തിൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് മെയ് ഏഴാം തീയതിയാണ് ഒപ്പുവെച്ചത്. ഇതിന് പിന്നാലെ നിരവധി സിനിമ നിർമ്മാണ കമ്പനികൾ ജോർജിയയിൽ ഇനി സിനിമ നിർമ്മിക്കില്ലായെന്ന് വ്യക്തമാക്കിയിരിക്കുന്നു.



അതിൽ ഒടുവിലത്തെതാണ് ഡിസ്നിയും. ഇതേ നിലപാടുമായി കഴിഞ്ഞദിവസം നെറ്റ് ഫ്ലിക്സും രംഗത്തുവന്നിരുന്നു. ഗർഭസ്ഥശിശുവിന് ആറാഴ്ച വളർച്ചയെത്തുമ്പോൾ ഹൃദയവും പ്രവർത്തനക്ഷമമാകും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

അതിനാൽ 6 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യയ്ക്ക് വിധേയമാക്കാൻ അനുവദിക്കില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. മനുഷ്യത്വത്തെ മാനിച്ചുള്ള ഇത്തരം നിയമങ്ങള്‍, തിന്‍മക്ക് കുടപിടിക്കുന്ന അബോര്‍ഷന്‍ അനുകൂല ചലച്ചിത്ര കമ്പനികളെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് ഡിസ്നിയുടെയും നെറ്റ്ഫ്ലിക്സിന്റെയും നിലപാടുകള്‍ വെളിപ്പെടുത്തുന്നത്.


Related Articles »