News - 2024

ഹംഗേറിയൻ പ്രധാനമന്ത്രി എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 26-06-2019 - Wednesday

ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ പീഡനം, കുടിയേറ്റം യൂറോപ്പിലും ആഫ്രിക്കയിലും ഉണ്ടാക്കുന്ന അനന്തരഫലം, തുടങ്ങിയവയായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങൾ. എത്യോപ്യൻ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് സോറാഫേലിന് ഒപ്പം മറ്റു ക്രൈസ്തവസഭകളുടെ നേതാക്കളും ഹംഗേറിയൻ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.

കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി മാറാതെ, എത്യോപ്യയിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ ജനങ്ങളെ തങ്ങൾ സഹായിക്കുമെന്ന് സഭാ തലവന്മാർ അഭ്യര്‍ത്ഥിച്ചു. ഹംഗറി നൽകുന്ന സ്കോളർഷിപ്പുകൾക്ക് നേതാക്കന്മാര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അഭയാർത്ഥി ക്യാമ്പിലേക്കും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന ആശുപത്രിയിലേക്കും സഹായമെത്തിക്കുന്നതിൽ ഹംഗറി പ്രത്യേക ഇടപെടല്‍ നടത്തിയിരിന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് വിക്ടർ ഓർബനു നന്ദി പ്രകാശിപ്പിച്ചു.

More Archives >>

Page 1 of 465