News - 2024
കൊറിയയിലെ 'സമാധാന ബലിയിൽ' പങ്കെടുത്തത് ഇരുപതിനായിരത്തിൽ പരം വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 29-06-2019 - Saturday
സിയോള്‍: കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ 69ാം വാർഷിക ദിനത്തിൽ ദക്ഷിണ കൊറിയയിൽ നടന്ന 'സമാധാന ദിവ്യബലിയിൽ' പങ്കെടുത്തത് ഇരുപതിനായിരത്തിൽ പരം വിശ്വാസികള്‍. കൊറിയൻ ജനതയുടെ ഐക്യത്തിനായുള്ള കൊറിയൻ മെത്രാൻ സമിതിയുടെ തന്നെ കമ്മിറ്റിയാണ് വിശുദ്ധ കുർബാന സംഘടിപ്പിച്ചത്. യുദ്ധ സ്മാരകങ്ങൾ നിലനിൽക്കുന്ന ദക്ഷിണകൊറിയയിലെ പജു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇമ്ജിൻഗക്ക് പാർക്കില്‍ നടന്ന ദിവ്യബലി അര്‍പ്പണത്തിന് സിയൂൾ കർദ്ദിനാളും ഉത്തരകൊറിയയുടെ തലസ്ഥാനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതലയും വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ യിയോം സൊ ജങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ കത്തോലിക്ക സഭ മുഴുവനും കൊറിയയുടെ വേദനാജനകമായ ചരിത്രത്തിൽ സമാധാനത്തിന്റെ വിത്തുകൾ പാകാനായി പ്രാർത്ഥിക്കുകയാണെന്ന് കർദ്ദിനാൾ ആൻഡ്രൂ വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. "ബ്ലസ്ഡ് ആർ ദി പീസ് മേക്കേഴ്സ്" എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനക്കിടയിൽ യുദ്ധത്തിൽ നിന്നും സംഘടനങ്ങളിൽ നിന്നും പിന്മാറി സമാധാനത്തിനുള്ള ആഹ്വാനവുമായി കുറിപ്പ് ഇറക്കി. ഇരു കൊറിയകളും തമ്മിലുളള ചർച്ചകൾ മുന്നോട്ടുപോകണമെന്നും വിശ്വാസികൾ അതിനെ പിന്തുണക്കണമെന്നും ഐക്യത്തിനായുള്ള കൊറിയൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ പീറ്റർ ലീ കത്തിലൂടെ ആവശ്യപ്പെട്ടു.