India - 2025
കന്യാസ്ത്രീ കാറിടിച്ച് മരിച്ചു: സഹസന്യാസിനിക്ക് പരിക്ക്
സ്വന്തം ലേഖകൻ 06-07-2019 - Saturday
തളിപ്പറമ്പ്: ദേവാലയത്തിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ കാറിടിച്ച് മരിച്ചു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ തലശേരി സെന്റ് ജോസഫ് പ്രൊവിൻസിലെ കരിന്പം ഫാത്തിമ ഭവനാംഗമായ സിസ്റ്റർ റെജീന മരിയ (77) യാണു മരിച്ചത്. സംസ്ഥാന പാതയായ കൂർഗ് ബോർഡർ റോഡിൽ പുഷ്പഗിരി ദർശന ധ്യാനകേന്ദ്രത്തിന് മുന്നിൽ ഇന്നലെ പുലർച്ചേ 5.50നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സിസ്റ്റർ സാന്ദ്ര എഫ്സിസി(32)ക്കു പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ റെജീനയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസ്റ്റർ റെജീനയുടെ സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. കുരിയന്താനത്ത് മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സിസ്റ്റർ റെജീന മരിയ.