India - 2024

ജഗദല്‍പൂര്‍ അപകടം: മരിച്ചത് കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ

സ്വന്തം ലേഖകന്‍ 29-06-2019 - Saturday

ചിറ്റാരിക്കാല്‍: മധ്യപ്രദേശിലെ ജഗദല്‍പുരില്‍ വാഹനാപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് കണ്ണിവയല്‍ സ്വദേശിനിയായ കന്യാസ്ത്രീ. കണ്ണിവയലിലെ മടുക്കാങ്കല്‍ ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകള്‍ സിസ്റ്റര്‍ ജയ്‌സ് (55) ആണ് മരിച്ചത്. ദീനബന്ധു സഭാംഗമായ സിസ്റ്റര്‍ ജയ്‌സ് അടുത്തയിടെയാണ് ജഗദല്‍പുരിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച ആറോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഉള്‍പ്പെടെ പരിക്കേറ്റവര്‍ ചികിത്സയിലാണ്. സിസ്റ്റര്‍ ജയ്‌സിന്റെ സംസ്‌കാരം ഒന്നിനു രാവിലെ 9.30 ന് ജഗദല്‍പുര്‍ ബിഷപ്‌സ് ഹൗസ് സെമിത്തേരിയില്‍ നടക്കും.

More Archives >>

Page 1 of 253