India - 2025

'ന്യൂനപക്ഷ വകുപ്പിന്റെ ക്രൈസ്തവരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം'

സ്വന്തം ലേഖകന്‍ 18-07-2019 - Thursday

കൊച്ചി: മുസ്ലിം വിഭാഗത്തിന് സംവരണവും ന്യൂനപക്ഷ ക്ഷേമപദ്ധതികളും വാരിക്കോരിക്കൊടുത്തിട്ട് ക്രൈസ്തവരോട് നീതിനിഷേധം തുടരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും കമ്മീഷനുകളുടെയും അജന്‍ഡകളും ജല്പനങ്ങളും മുഖവിലയ്‌ക്കെടുക്കാനാവില്ലായെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ചു സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യം അട്ടിമറിച്ചാണു ദളിത് സമൂഹത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നതെന്നും ഇതു ന്യായമാണോയെന്നു ക്രൈസ്തവ ആക്ഷേപം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സംവരണ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ സമൂഹമൊന്നാകെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലും നിയമപോരാട്ടത്തിലുമാണ്. ദളിത് ക്രൈസ്തവരെ പട്ടികജാതിയായി പരിഗണിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി സെപ്റ്റംബറില്‍ പരിഗണനയ്ക്ക് എടുക്കാനിരിക്കേ അതിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ തയാറാകണം. മതംമാറി ക്രിസ്തീയ സഭകളില്‍ ചേര്‍ന്ന 73.89 ശതമാനം പേരും ജാതിവിവേചനം നേരിടുന്നുവെന്നും സഹായധനം ലഭിക്കുമെന്നതായിരുന്നു ദളിതര്‍ മതം മാറാനുള്ള കാരണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »