India - 2025
ദേശീയ കരട് വിദ്യാഭ്യാസ നയം: ക്രിസ്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 28-07-2019 - Sunday
ന്യൂഡല്‍ഹി: ദേശീയ കരട് വിദ്യാഭ്യാസ നയത്തിലെ ആശങ്കള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്‍ ഭാരവാഹികളും സിബിസിഐ വിദ്യാഭ്യാസ കൗണ്സില്‍ പ്രതിനിധികളും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിശാങ്കുമായി കൂടിക്കാഴ്ച നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു നിവേദനവും നല്‍കി.
കരട് ദേശീയ വിദ്യാഭ്യാസ നയം തിരുത്തലുകള്‍ ഇല്ലാതെ നടപ്പാക്കിയാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ നിവേദനമാണ് മന്ത്രിക്കു സമര്‍പ്പിച്ചത്. വിവിധ വിദ്യാഭ്യാസ സമിതികളില്‍ െ്രെകസ്തവ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണം. ന്യൂനപക്ഷ കമ്മീഷനിലും നാഷണല്‍ മോണിറ്ററിംഗ് കമ്മിറ്റി ഫോര്‍ മൈനോറിറ്റീസ് എഡ്യുക്കേഷനിലും പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഫാ. ജോസഫ് പുത്തന്‍പുര സിഎംഐ, ഫാ. സേവ്യര്‍ വേദം എസ്‌ജെ, ഫാ. ജോസഫ് മണിപ്പാടം, എ.സി. മൈക്കിള്‍, സിസ്റ്റര്‍ ഗ്രേസി പോള്‍, സിസ്റ്റര്‍ സെലിന്‍ അലക്‌സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
