India - 2024

ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് വാര്‍ഷികം

സ്വന്തം ലേഖകന്‍ 30-07-2019 - Tuesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് നാലാമത് വാര്‍ഷികവും പ്രവാസി സംഗമവും നടന്നു. ഷംഷാബാദ് ബിഷപ്പും സീറോ മലബാര്‍ സഭ പ്രവാസി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ കാളാശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവരെ കോര്‍ത്തിണക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞ് മുഹമ്മദ് എക്‌സ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.എഫ്.തോമസ് എംഎല്‍എ, വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്‍കളം, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍, ജോസഫ് സെബാസ്റ്റ്യന്‍ പത്തില്‍, ജോസ് കളരിക്കല്‍, മാത്യു മണിമുറി, എന്നിവര്‍ പ്രസംഗിച്ചു.

പ്രിന്‍സ് ചെറിയവാടയില്‍, രമേഷ് മാത്യു കരിങ്ങട, ജോസ് ചെറിയാന്‍ കൂടലില്‍, അലക്‌സ് പുതുവേലില്‍, പ്രഫ.സി.എഫ്.ജോസഫ് ചീരംവേലില്‍, എന്‍.എ. മാത്യു നാരകത്തറ, എ.ജെ ജോണ്‍ എലഞ്ഞിപ്പുറം, ബ്ലെസി ജോര്‍ജ് വേളാശേരി എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വിവാഹത്തിന്റെ അന്പതും ഇരുപത്തഞ്ചും ജൂബിലി ആഘോഷിക്കുന്നവരെയും നാലു മക്കളില്‍ കൂടുതലുള്ള കുടുംബങ്ങളെയും ആദരിച്ചു. 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പറത്തോട് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് സാന്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങളിലെ പത്ത് കുട്ടികള്‍ക്കു നല്‍കി.


Related Articles »