News - 2024

ക്രൈസ്തവരെ നിരീക്ഷിച്ച് ചൈനീസ് ഭരണകൂടം

സ്വന്തം ലേഖകന്‍ 05-08-2019 - Monday

ഹെനാൻ: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള പ്രാദേശിക ഭരണകൂടത്തോട് ക്രിസ്ത്യാനികളുടെ എണ്ണം രേഖപ്പെടുത്താനും, നിരീക്ഷണവിധേയരാക്കാനും ആവശ്യപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ക്രൈസ്തവരുടെ മേല്‍ നിരവധി നിയന്ത്രണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ ചുമത്തുന്ന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നടപടി. യേശുവിന്റെ അനുയായികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അവരുടെ പെരുമാറ്റത്തെക്കുറിച്ച് ശ്രദ്ധ വേണമെന്നുമാണ് സർക്കാർ പ്രാദേശിക ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഗ്രാമത്തിൽ എത്ര പേർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് ഓരോ ദിവസവും സർക്കാർ ചോദിക്കുമെന്നും പ്രാദേശിക ഭരണകൂടത്തിൽ അംഗമായ ഒരാൾ വെളിപ്പെടുത്തി. എത്ര വിശ്വാസികളുണ്ട് എന്നത് തങ്ങൾക്ക് മറച്ചു വയ്ക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും, അങ്ങനെ മറച്ചുവച്ചാൽ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൈനയിലെ മതപീഡനങ്ങളെപ്പറ്റി നിരീക്ഷണം നടത്തുന്ന ബിറ്റർ വിന്റർ എന്ന സംഘടനയോട് വെളിപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ മാസം ഷാൻഡോങ് പ്രവിശ്യയുടെ കിഴക്കൻ ദേശത്ത് പ്രാദേശിക ഭരണകൂടത്തോട് ഒരു വർഷം മതപരമായ കാര്യങ്ങളില്‍ നിയ്രന്ത്രണമെര്‍പ്പെടുത്തണമെന്ന സത്യവാങ്മൂലം കമ്മ്യൂണിസ്റ്റ് സർക്കാർ എഴുതി വാങ്ങിയിരുന്നു.


Related Articles »