India - 2024

മാര്‍ ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റു നല്‍കി ആദരിച്ചു

സ്വന്തം ലേഖകന്‍ 16-08-2019 - Friday

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം ഓണററി ഡോക്ടറേറ്റു നല്കി ആദരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തേലിക് സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ വിദ്യാപീഠം ചാന്‍സലര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ബിരുദപ്രഖ്യാപനം നടത്തി. സി‌ബി‌സി‌ഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ബിരുദദാനം നിര്‍വഹിച്ചു. ആഗോള കത്തോലിക്കാസഭയില് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അംഗീകാരമുള്ളതും സീറോ മലബാര്‍ സഭാ സിനഡിന്റെ അധികാരപരിധിയിലുള്ളതുമായ ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കൽ റ്റിയാണ് വടവാതൂര്‍ സെമിനാരിയോടു ചേര്‍ന്നുള്ള പൗരസ്ത്യവിദ്യാപീഠം. ഈ ഉന്നത ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാൾക്ക് ഓണററി ബിരുദം നല്കുന്നത്.

ചടങ്ങില്‍ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലറും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പെരുന്തോട്ടം, ബംഗ്ലാദേശ് അപ്പസ്‌തോലിക് നൂണ്‍ഷ്യോ മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ്പുമാരായ തോമസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയോസ്‌കോറസ്, ജോസഫ് മാര്‍ ബര്‍ണബാസ്, മോണ്‍. ചെറിയാന്‍ താഴമണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ ഫാ.ജോയി ഐനിയാടന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രഫ. പി.സി.അനിയന്കുതഞ്ഞ്, തിരുഹൃദയ സന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ മറുപടി പ്രസംഗം നടത്തി.


Related Articles »