India - 2024

അപ്പസ്‌തോലിക ലേഖനത്തെ ആസ്പദമാക്കി ഏകദിന സെമിനാര്‍

18-08-2019 - Sunday

കോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്‌റ്റേണ്‍ കാനന്‍ ലോയുടെ ആഭിമുഖ്യത്തില്‍ ഭാരതമാകെ സീറോ മലബാര്‍ സഭയ്ക്കുണ്ടായിരുന്ന സുവിശേഷവത്കരണ അജപാലനാധികാരം പുനഃസ്ഥാപിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനത്തെ ആസ്പദമാക്കി ഏകദിന സെമിനാര്‍ നടത്തി. ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രഫസറും പൗരസ്ത്യവിദ്യാപീഠത്തിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഈസ്‌റ്റേണ്‍ കാനന്‍ ലോയുടെ ഡെലഗേറ്റുമായ റവ.ഡോ. സണ്ണി കൊക്കാരവാലയില്‍ എസ്‌ജെ ആമുഖ പ്രഭാഷണം നടത്തി.

റവ.ഡോ.റോയി ജോസഫ് കടുപ്പില്‍, റവ.ഡോ. ജോയി ജോര്‍ജ് മംഗലത്തില്‍, റവ.ഡോ. ജയിംസ് തലച്ചെല്ലൂര്‍, റവ.ഡോ. ജോര്‍ജ് തെക്കേക്കര, റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നല്ലതണ്ണി മാര്‍ തോമാശ്ലീഹ ദയറ അധിപന്‍ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ പാനല്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. വൈദികരും സിസ്‌റ്റേഴ്‌സും കാനന്‍ നിയമ വിദ്യാര്‍ഥികളും ദൈവശാസ്ത്ര വിദ്യാര്‍ഥികളും അല്മായരുമായ നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു. റവ.ഡോ.ജോസഫ് കോയിക്കക്കുടിയുടെ സ്മരണാര്‍ഥമാണ് പഠന ശിബിരം സംഘടിപ്പിച്ചത്.


Related Articles »