News - 2025

'ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോ': പ്രഭാഷണ പരമ്പരയ്ക്കിടെ പാപ്പ

സ്വന്തം ലേഖകന്‍ 22-08-2019 - Thursday

വത്തിക്കാന്‍ സിറ്റി: ബുധനാഴ്ചകളിലെ പ്രതിവാര പ്രഭാഷണ പരമ്പര മദ്ധ്യേ വേദിയില്‍ കയറിയ ബാലികയെ കരുതലോട് ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ. പ്രസംഗത്തിനിടെ മാര്‍പാപ്പയുടെ വേദിക്കരികില്‍ എത്തി നൃത്തം ചവിട്ടുകയും കൈയടിക്കുകയും ചെയ്ത രോഗിണിയായ ബാലികയെ പാപ്പ തടഞ്ഞില്ലായെന്നതും സുരക്ഷാഗാര്‍ഡിനോട് തടയരുതെന്നു മാര്‍പാപ്പ നിര്‍ദേശം നല്‍കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോയെന്നും ഇവളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചോയെന്നും മാര്‍പാപ്പ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ എല്ലാവരോടുമായി ചോദിച്ചു. പെണ്‍കുട്ടി രോഗിണിയാണെന്നും എന്താണു ചെയ്യുന്നതെന്ന് അവള്‍ അറിയുന്നില്ലായെന്നും ഇത്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ കാണുന്‌പോള്‍ നാം പ്രാര്‍ത്ഥിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു.


Related Articles »