Arts - 2024

'അൺപ്ലാന്‍ഡ്' ഭ്രൂണഹത്യ ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കാന്‍ അബി ജോൺസൺ

സ്വന്തം ലേഖകന്‍ 26-08-2019 - Monday

വാഷിംഗ്ടണ്‍ ഡി‌സി: പ്ലാന്‍ഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഗര്‍ഭഛിദ്ര പ്രസ്ഥാനത്തിനുവേണ്ടി ക്ലിനിക്ക് ഡയറക്ടറായി പ്രവർത്തിക്കുകയും പിന്നീട് പ്രോലൈഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോൺസണിന്റെ പുതിയ പ്രോലൈഫ് ഇടപെടല്‍ മാധ്യമങ്ങളില്‍ ഇടംനേടുന്നു. അബി ജോൺസണിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചു തീയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ച 'അൺപ്ലാന്‍ഡ്' ചിത്രത്തിന്റെ കോപ്പികള്‍ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ പ്രവർത്തിക്കുന്നയാളുകള്‍ക്കു അയച്ചുകൊടുത്ത് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അബി ജോൺസൺ.

അമേരിക്കയില്‍ പ്രവർത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ ക്ലിനിക്കുകളുടെയും പട്ടിക തന്റെ കൈവശമുണ്ടെന്ന് ലൈഫ് സൈറ്റ് ന്യൂസിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അബി ജോൺസൺ വ്യക്തമാക്കി. വിവിധ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ഡിവിഡി അയച്ചു കൊടുക്കുമ്പോൾ അതോടൊപ്പം ചിത്രത്തെ പറ്റിയുള്ള വിശകലനം തനിക്ക് അയച്ചു തരണമെന്ന് ഒരു കത്തിലൂടെ ആവശ്യപ്പെടുമെന്നും അബി ജോൺസൺ വ്യക്തമാക്കി. അവർ ചിത്രത്തെ വെറുത്താലും, അവരിൽ നിന്ന് തനിക്ക് ചിത്രത്തെ പറ്റി കേൾക്കണമെന്നും അബി ജോൺസൺ കൂട്ടിച്ചേർത്തു. 850 പാക്കേജുകള്‍ ഗര്‍ഭഛിദ്ര ക്ലിനിക്ക് പ്രവര്‍ത്തകര്‍ക്ക് അയക്കാനാണ് അബി ഉദ്ദേശിക്കുന്നത്.

ക്ലിനിക്കുകളിലെ ജോലി ഉപേക്ഷിച്ചാൽ സാമ്പത്തികപരവും, ആത്മീയപരവുമായസഹായം സഹായം താൻ നൽകുമെന്നും പ്രസ്തുത അഭിമുഖത്തിൽ അബി ജോൺസൺ വാഗ്ദാനം ചെയ്തു. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലിചെയ്യുന്നവർ സത്യം മനസ്സിലാക്കുകയും, തന്റെ തന്നെ കഥയാണ് അവരുടെയും കഥ എന്ന ബോധ്യം അവർക്ക് ലഭിക്കുകയും ചെയ്യേണ്ടതിനാണ് താൻ ഇങ്ങനെയൊരു ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മറ്റൊരു അഭിമുഖത്തിലും അബി ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. അൾട്രാസൗണ്ട് സങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഭ്രൂണഹത്യ നേരിൽ കണ്ടതാണ് അബി ജോൺസണിനെ മാനസാന്തര അനുഭവത്തിലേക്ക് നയിച്ചത്.

More Archives >>

Page 1 of 5