India - 2025

ലവ് ജിഹാദ്: ഒത്തുതീര്‍പ്പിന് വ്യാപക ശ്രമം നടന്നതായി വെളിപ്പെടുത്തല്‍

27-09-2019 - Friday

കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു നഗ്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിച്ച കേസില്‍ പോലീസ് ആദ്യഘട്ടത്തില്‍ തന്നെ ഒത്തു തീര്‍പ്പിനു ശ്രമിച്ചതായി ആക്ഷേപം. പരാതി നല്‍കാനെത്തിയപ്പോഴാണു പോലീസ് ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞത്. പ്രതിയായ യുവാവിനെ അന്നു സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതായും പെണ്‍കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കേസുമായി മുന്നോട്ടുപോവാന്‍ രക്ഷിതാവ് തീരുമാനിച്ചതോടെ പ്രതി ജാസിം സ്ഥലം വിടുകയായിരുന്നു. അതിനു ശേഷം ഒന്നരമാസം കഴിഞ്ഞാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ജാസിം പോലീസിനു മുമ്പാകെ കീഴടങ്ങിയത്.

കൂടാതെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിലേക്കായിരുന്നു പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി എത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പിന്നീടതു മെഡിക്കല്‍ കോളജിലേക്കു മാറ്റിയതിനു പിന്നിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. അതേസമയം, വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനു നിരന്തരം ഭീഷണിയുണ്ടായി. നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണി. കേസില്‍ നിന്നു പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്.

വഴങ്ങാതിരുന്നപ്പോള്‍ 10 ലക്ഷം രൂപ വാങ്ങിത്തരാമെന്നു പറഞ്ഞു ചില രാഷ്ട്രീയക്കാര്‍ പിതാവിനെ സമീപിച്ചു. ഒരേ സ്ഥാപനത്തില്‍ പഠിക്കുന്ന യുവാവുമായി പെണ്‍കുട്ടിക്കു സൗഹൃദമായിരുന്നുള്ളത്. എന്നാല്‍, ഇതു പ്രണയമെന്ന രീതിയിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ സരോവരം പാര്‍ക്കില്‍ ജാസിമിനു സഹായത്തിനായി ഒരു ജീവനക്കാരനുമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരനാണു പാര്‍ക്കിനുള്ളിലെ റൂമിന്റെ താക്കോല്‍ ജാസിമിനു നല്‍കിയത്.


Related Articles »