News - 2025
വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ലെവാഡ ദിവംഗതനായി
സ്വന്തം ലേഖകന്‍ 28-09-2019 - Saturday
വത്തിക്കാന്‍ സിറ്റി: ഏഴു വര്‍ഷത്തോളം വിശ്വാസ തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ വില്യം ലെവാഡ അന്തരിച്ചു. എണ്‍പത്തിമൂന്നു വയസ്സായിരിന്നു. റോമന്‍ കൂരിയയിലെ ഏറ്റവും പ്രധാന പദവികളിലൊന്നായ വിശ്വാസ തിരുസംഘത്തില്‍ നിയമിതനായ ആദ്യ അമേരിക്കക്കാരനായ ഇദ്ദേഹം പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്റെയും ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്റെയും പ്രസിഡന്റുകൂടിയായിരുന്നു.
1936 ജൂണ്‍ 15നു കാലിഫോര്‍ണിയായിലായിരിന്നു ജനനം. സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചശേഷമാണ് റോമിലെത്തിയത്. 2006-ല്‍ പോപ്പ് ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.