India - 2025
മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നാളെ
സ്വന്തം ലേഖകന്‍ 31-10-2019 - Thursday
ബിജ്നോർ രൂപതയുടെ തൃതീയ മെത്രാനായി തെരെഞ്ഞെടുക്കപ്പെട്ട മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നാളെ നവംബർ ഒന്നിന് നടക്കും. ക്വാട്ട്ദ്വാർ സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്കു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ ആഗ്ര ആർച്ച് ബിഷപ്പ് ഡോ. ആൽബർട്ട് ഡിസൂസ, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ബിജ്നോർ രൂപത മെത്രാൻ മാർ ജോൺ വടക്കേൽ സിഎംഐ, ബിഷപ്പ് എമരിറ്റസ് മാർ ഗ്രേഷ്യൻ മുണ്ടാടൻ സിഎംഐ തുടങ്ങിയവർ സഹകാർമികരായിരിക്കും.ഉച്ചകഴിഞ്ഞ് പൊതുസമ്മേളനം നടക്കും.
ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്നോര്‍ രൂപതയുടെ സാരഥ്യം സീറോ മലബാര്‍ സഭ മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിനെ ഏല്‍പ്പിക്കുന്നത്.