Arts - 2024

ജപ്പാനിൽ പാപ്പയെ എതിരേൽക്കാനായി കൃത്രിമ ബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഗാനം

സ്വന്തം ലേഖകന്‍ 22-11-2019 - Friday

ടോക്കിയോ: ഫ്രാൻസിസ് പാപ്പയുടെ ഏഷ്യന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ഭാഗം നാളെ ജപ്പാനില്‍ ആരംഭിക്കുവാനിരിക്കെ രാജ്യത്തു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഫ്രാൻസിസ് മാർപാപ്പയെ കാത്ത് കൃത്രിമബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് വരവേല്‍പ്പ് നല്‍കുകയെന്നത് ശ്രദ്ധേയമാണ്. മാർപാപ്പയുടെ ജപ്പാൻ സന്ദർശന പ്രമേയത്തെ അടിസ്ഥാനമാക്കി "പ്രൊട്ടക്ട് ഓൾ ലൈഫ്- ദി സൈൻ ഓഫ് ദി ടൈംസ്" എന്നാണ് ജുൺ ഇനൗ എഴുതിയ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഭാഗികമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം ഉപയോഗിച്ചാണ് പ്രസ്തുത ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഗാനം രചിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കണോ, വേണ്ടയോ എന്ന് ആദ്യമൊക്കെ സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് സംഗീതവും, സാങ്കേതികവിദ്യയും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രമുള്ളതിനാൽ കൃത്രിമബുദ്ധി ഉപയോഗിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നുവെന്ന് ജുൺ ഇനൗ വ്യക്തമാക്കി. ജപ്പാനിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യപ്രകാരം രചിക്കപ്പെട്ട ഗാനം, നാഗസാക്കിയിലും, ടോക്കിയോയിലും നടക്കുന്ന ദിവ്യബലികളുടെ സമയത്ത് കേൾക്കുവാൻ സാധിക്കും. ജപ്പാൻ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്.

More Archives >>

Page 1 of 8