Arts

ഭ്രൂണഹത്യയും പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 10-11-2019 - Sunday

ഭ്രൂണഹത്യയും, പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട് പ്രോലൈഫ് പ്രവർത്തകർ നിർമ്മിച്ച ഡോക്യുമെന്‍ററി പ്രദർശനത്തിനെത്തി. 'ക്രിയേറ്റഡ് ഈക്വൽ ഫിലിംസ്' എന്ന പ്രോലൈഫ് സംഘടനയിലെ അംഗങ്ങളാണ് ഡോക്യുമെന്ററിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. നവംബർ ഏഴാം തീയതി 'അബോർഷൻ: എ ഡോക്ട്രയിൻ ഓഫ് ഡെവിൾ' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഡോക്യുമെന്ററിക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭ്രൂണഹത്യക്കെതിരെ ശബ്ദമുയർത്താന്‍ പുതിയ തലമുറയിലെ യുവജനങ്ങൾക്ക് പരിശീലനം നൽകാനായാണ് ക്രിയേറ്റഡ് ഈക്വൽ പ്രോലൈഫ് സംഘടന സ്ഥാപിതമായത്.

ക്രിയേറ്റഡ് ഈക്വൽ സംഘടനയുടെ പ്രവർത്തകർ നിരന്തരമായി സാത്താൻ ആരാധകരായ ഭ്രൂണഹത്യ അനുകൂലികളാൽ ആക്രമിക്കപ്പെടാറുണ്ടെന്ന് സംഘടനയുടെ സ്ഥാപകനും, അധ്യക്ഷനുമായ മാർക്ക് ഹാരിംഗ്ടൺ ചർച്ച മിലിറ്റൻറ്റ് എന്ന കത്തോലിക്കാ മാധ്യമത്തോട് പറഞ്ഞു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

2017ൽ പെൻസിൽവാനിയയിലെ മില്ലേർസ്വില്ലേ യൂണിവേഴ്സിറ്റിയിൽ തങ്ങളുടെ പ്രോലൈഫ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനെത്തിയവർ പെന്റഗ്രാമും, മറ്റ് സാത്താനിക ചിഹ്നങ്ങളും കൈയില്‍ കരുതിയിരിന്നുവെന്ന് ട്രഡീഷൻ ഫാമിലി പ്രോപ്പർട്ടി എന്ന കത്തോലിക്കാ സംഘടനയിലെ അംഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലവ് സാത്താൻ എന്ന മുദ്രാവാക്യവും ഭ്രൂണഹത്യ അനുകൂലികൾ അന്ന് മുഴക്കി. മരണത്തെ സ്നേഹിക്കുന്ന ഭ്രൂണഹത്യ അനുകൂലികൾ സാത്താനിക പ്രമാണങ്ങളെ വളരെയധികം വേഗത്തിൽ പുൽകുമെന്ന് മാർക്ക് ഹാരിംഗ്ടൺ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ ചെയ്യാൻ സ്ത്രീകൾക്ക് അവകാശം കൊടുക്കണമെന്നത് സാത്താനിക് ടെമ്പിളിന്റെ എഴ് പ്രമാണങ്ങളിൽ ഒരു പ്രമാണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‍ അദ്ദേഹം പറയുന്നു.

സാത്താൻ ആരാധകർ ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ അവർക്ക് വളരെ എളുപ്പത്തിൽ ഭ്രൂണഹത്യ അനുകൂലികളെ തങ്ങളോടൊപ്പം ചേർക്കാൻ സാധിക്കുന്നുവെന്നും മാർക്ക് ഹാരിംഗ്ടൺ പറഞ്ഞു. സാത്താനിക വിശ്വാസമനുസരിച്ച് ഗർഭസ്ഥ ശിശുക്കളെ വധിച്ചാൽ സാത്താനെ പ്രീതിപ്പെടുത്താൻ സാധിക്കുമെന്ന് മുൻ സാത്താനിക പുരോഹിതനും, ശേഷം കത്തോലിക്കാ വിശ്വാസിയുമായി മാറിയ സക്കാരി കിങും ഏതാനും നാളുകൾക്കു മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

More Archives >>

Page 1 of 7