India - 2025
കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ സമ്മാനിച്ചു
13-12-2019 - Friday
കൊച്ചി: വിശ്വാസ പരിശീലന രംഗത്ത് നിസ്തുല സേവനങ്ങള്‍ നല്കിയ കേരളസഭയിലെ മികച്ച മതാധ്യാപകര്‍ക്ക് കേരള കത്തോലിക്കാമെത്രാന്‍ സമിതി ഫാ. മാത്യു നടയ്ക്കല്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്കി ആദരിച്ചു. സീറോ മലബാര്‍ സഭയില്‍ നിന്ന് ഇടുക്കി രൂപത വാഴത്തോപ്പ് ഫൊറോനയിലെ നാരകക്കാനം സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ചുമ്മാര്‍ മാത്യു തുണ്ടത്തില്‍, ലത്തീന്‍ സഭയില്‍ നിന്ന് കോഴിക്കോട് രൂപതയിലെ സൗത്ത് വയനാട് ഫെറോനയിലെ ചൂണ്ടേല്‍ സെന്റ് ജൂഡ്‌സ് ഇടവകാംഗമായ എം.എം. ഏബ്രഹാം, സീറോ മലങ്കരസഭയില്‍ നിന്ന് തിരുവനന്തപുരം അതിരൂപതയിലെ നാലാഞ്ചിറ സെന്റ് തോമസ് ഇടവകാംഗമായ ഡോ. തോമസുകുട്ടി പനച്ചക്കേല്‍ എന്നിവര്‍ക്കാണ് കെസിബിസി അവാര്‍ഡ് നല്കി ആദരിച്ചത്.
പിഒസിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അവാര്‍ഡുകള്‍ സമ്മാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പിടിഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജിസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
