Purgatory to Heaven. - April 2024

പടിവാതില്‍ക്കല്‍ കാത്തു നില്‍ക്കുന്ന മരണം.

സ്വന്തം ലേഖകന്‍ 19-04-2024 - Friday

"യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍" (യോഹന്നാന്‍ 20:29).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-19

“ഞാന്‍ നിങ്ങള്‍ക്കായി ഒരു അതിശയം ഒരുക്കുകയാണ്!", ഞങ്ങൾ ഒരു ശബ്ദം കേട്ടു; അത് ഡാഡിയായിരുന്നു. എപ്പോഴും ഞങ്ങളെക്കുറിച്ച് ചിന്തയുണ്ടായിരുന്ന ഞങ്ങളുടെ ഡാഡി, അടുത്ത വസന്തത്തിൽ ആ അതിശയം ഞങ്ങളുടെ മുന്‍പില്‍ ഒരുക്കി. ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “ക്രോക്കൂസ്‌ ചെടികള്‍” കുട്ടികളില്‍ ഒരാള്‍ അത്ഭുതത്തോടെ പറഞ്ഞു. "പുല്‍ത്തകിടിയുടെ അരികിലല്ല, പുല്‍ത്തകിടി മുഴുവന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു". ഇളം ചുവപ്പ് നിറത്തിലും, നീല നിറത്തിലും, മാന്തളിര്‍ നിറത്തിലുമുള്ള പുഷ്പങ്ങള്‍ പുല്‍ത്തകിടി മുഴുവന്‍ ഒരു വര്‍ണ്ണ പുതപ്പ് വിരിച്ചപോലെ കിടക്കുന്നു.

“നിങ്ങള്‍ക്ക്‌ ജനലില്‍ നിന്നും കാണുവാനായി ഞാന്‍ ഇതിന്റെ വിത്തുകള്‍ വിതച്ചു” ഡാഡി വിവരിച്ചു. ‘ഉടനേ തന്നെ വസന്തം ഇതുവഴി വരും’ ഡാഡി പറഞ്ഞത് എത്ര ശരിയായിരുന്നു. പക്ഷെ താന്‍ ഉണ്ടാക്കിയ പൂന്തോട്ടം അദ്ദേഹത്തിന് ആസ്വദിക്കുവാന്‍ കഴിഞ്ഞത് വളരെ കുറച്ചായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയി. അവശേഷിച്ചിരുന്ന ചെടികളും അദ്ദേഹത്തിന്റെ വഴിയേ പോയി. ഡാഡീ അങ്ങെവിടേയാണ്?

നമ്മുടെ പ്രിയപ്പെട്ടവര്‍ എക്കാലവും നമ്മോടൊപ്പം ഉണ്ടായിരിക്കും എന്ന് നമുക്ക്‌ കണക്കാക്കുവാന്‍ കഴിയുമോ? പുല്‍ത്തകിടിയുടെ ഒരു മൂലയിലായി, എനിക്കേറ്റവും ഇഷ്ടമുള്ള പിങ്ക് നിറത്തിലുള്ള ഒരു ക്രോക്കൂസ്‌ ചെടി എന്നെ നോക്കി കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായി ആ ചെടി പുഷ്പിച്ചു, എന്റെ പിതാവിന്റെ ജന്മദിനത്തില്‍” – ജോവാന്‍ വെസ്റ്റെര്‍ ആന്‍ഡേഴ്സണ്‍, എഴുത്തുകാരി.

ഈ ലോകത്തിലെ ദിവസങ്ങള്‍ എത്ര എണ്ണപ്പെട്ടതാണ്. ജീവിതത്തിലെ സന്തോഷത്തിന്‍റെ നിമിഷങ്ങളില്‍ നാം മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കുന്നില്ല. ജീവിതത്തില്‍ നാം എത്രമാത്രം ആനന്ദം കണ്ടെത്തിയാലും മരണം പടിവാതില്‍ക്കല്‍ തന്നെയുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മില്‍ പലരും മറന്ന്‍ പോകുന്നു.

വിചിന്തനം:

ശാരീരികമായി ഈ ഭൂമിയിൽ നമുക്കൊപ്പമില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി യഥാര്‍ത്ഥ ജീവിത പൂന്തോട്ടത്തെ പ്രതിനിധീകരിക്കുന്ന, ദേവാലയത്തിലെ അള്‍ത്താരയിലേക്ക് പുഷ്പങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കാം

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »