News - 2024
തിരുപ്പിറവി സ്മരണയില്‍ ലോകം
സ്വന്തം ലേഖകന്‍ 25-12-2019 - Wednesday
തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. തിരുപിറവിയെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു.
വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്!ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുര്‍ബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിന്നത്. മാര്‍പ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും നടന്ന തിരുകര്‍മ്മങ്ങളിലും വലിയ പങ്കാളിത്തമാണുണ്ടായിരിന്നത്.