India - 2025
മാന്നാനം ആശ്രമ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി: ഇന്ന് രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനാദിനം
സ്വന്തം ലേഖകന്‍ 27-12-2019 - Friday
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു മാന്നാനം ആശ്രമദേവാലയത്തില്‍ കൊടിയേറി. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റല്‍ നിര്‍വ്വഹിച്ചു. ദൈവജനത്തിന്റെ സമയം ദൈവികചിന്തകളാല്‍ നിറഞ്ഞിരിക്കണമെന്ന വലിയ ഉള്‍ക്കാഴ്ചയാല്‍ വിവിധ ഭക്താനുഷ്ഠാനങ്ങള്‍ ജനങ്ങളെ പഠിപ്പിച്ച മഹാത്മാവാണു വിശുദ്ധ ചാവറയച്ചനെന്നു വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
മാന്നാനത്ത് ഇന്ന് രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സിഎംഐ നേതൃത്വം നല്‍കും. വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗപ്രവേശനത്തിന്റെ 150ാം വാര്‍ഷിക ആചരണത്തിനു തുടക്കം കുറിക്കുന്ന തിരുനാള്‍ ജനുവരി മൂന്നിനു സമാപിക്കും. ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു 150ാം വാര്‍ഷികാചരണത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
![](/images/close.png)