Arts - 2025
സ്വിസ്സ് ഗാർഡിന്റെ ജീവിതചര്യ എങ്ങനെ? പ്രധാന ഭാഷകളില്‍ കാർട്ടൂൺ പുറത്തിറങ്ങുന്നു
സ്വന്തം ലേഖകന്‍ 14-01-2020 - Tuesday
റോം: സ്വിസ് ഗാർഡ് എന്നറിയപ്പെടുന്ന മാർപാപ്പായുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്കു എത്തിനോട്ടവുമായി കാര്‍ട്ടൂണ്‍. സൂറിച്ചിലെ കാൻട്യൂൺ പ്രവിശ്യയിൽ നിന്നുള്ള മാർക് ഡെവിറ്റ് എന്ന യുവാവാണ് സ്വിസ്സ് ഗാർഡിന്‍റെ അനുദിന ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ആർ നവ്ഡ് ദെലലാൻഡെ, യുവോൺ ബെർതൊറെല്ലോ, ലാവ് റെന്‍റ് ബിദോട്ട്, ക്ലമൻസ് ബിദോട്ട് എന്നിവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഈ കാർട്ടൂൺ ഫ്രഞ്ച് ഭാഷയിലാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെങ്കിലും പ്രധാന ഭാഷകളിലെല്ലാം ഇത് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലമന്‍റ് ഏഴാമൻ പാപ്പായെ രക്ഷിക്കാൻ 147 സൈനീകർ മരണം വരിച്ചതും വിശുദ്ധ ജോൺ പോൾ രണ്ടാമന് വെടിയേറ്റതും അടക്കമുള്ള ചരിത്രപരമായ സംഭവങ്ങളും സേനയുടെ അനുദിനചര്യകളും കാര്‍ട്ടൂണില്‍ വിഷയമാകുന്നുണ്ട്. അഞ്ചു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്വിസ് ഗാര്‍ഡിനെ അടുത്തറിയുവാന്‍ കാര്‍ട്ടൂണ്‍ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക