News - 2025

ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖകന്‍ 15-01-2020 - Wednesday

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരിന്ന 'എബൈഡ് വിത്ത് മി' ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന്‍ ബി‌ജെ‌പി ഭരണകൂടം ഒഴിവാക്കി. റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റില്‍ 'എബൈഡ് വിത്ത് മി' (ഒപ്പം വസിക്കൂ) എന്ന ഇംഗ്ലീഷ് ഗാനമാണ് ഇതുവരെ സൈന്യത്തിന്റെ വാദ്യവൃന്ദം വായിച്ചിരുന്നത്. ഗാന്ധിജിക്കു ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു ഇത്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇത് ഒഴിവാക്കുന്നതെന്ന സൂചന പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ തരുന്നുണ്ടെകിലും ക്രൈസ്തവ വിരുദ്ധതയാണ് നടപടിയില്‍ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ എഴുത്തുകാരനായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് രചിച്ച ഈ ഗാനമാണ് 'എബൈഡ് വിത്ത് മി'. ഇതാണ് 45 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന വാദ്യങ്ങളില്‍ ആലപിക്കുന്ന ഏക ഇംഗ്ലീഷ് ഗാനം. 'എബൈഡ് വിത്ത് മി' വായിക്കുന്‌പോള്‍ രാഷ്ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റെയ്‌സിന ഹില്‍സിലെ വിളക്കുകള്‍ തെളിയുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സമാപിക്കുക. 1847 ല്‍ യൂറോപ്പിലെ മഹാക്ഷാമകാലത്താണ് എബൈഡ് വിത്ത് മീ എന്ന ഗാനം രചിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. മഹാത്മ ഗാന്ധി മൈസൂര്‍ രാജ കൊട്ടാരം സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ ഗാനം ആദ്യമായി കേള്‍ക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »