India - 2024

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം

സ്വന്തം ലേഖകന്‍ 16-01-2020 - Thursday

ന്യൂഡല്‍ഹി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍. 3.2 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിന് അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായിരിക്കവേയാണ് അനുമതി നല്‍കിയത്. ഇതിനായി കേന്ദ്ര ആര്‍ക്കിയോളജി വകുപ്പുമായി ചേര്‍ന്നാകും പദ്ധതി നടപ്പാക്കുക.

കൂനമ്മാവിലും കുമ്പളങ്ങി മാതൃകാ ടൂറിസം വില്ലേജിലും കേന്ദ്ര ടൂറിസം മന്ത്രി വൈകാതെ നേരിട്ടു സന്ദര്‍ശനം നടത്തുമെന്നു പ്രഫ. കെ.വി. തോമസ് അറിയിച്ചു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമായി കൂനമ്മാവ് ദേവാലയത്തിന് അടുത്ത ബന്ധമാണുള്ളത്. തന്റെ പുണ്യജീവിതത്തിന്റെ അവസാന ഏഴുവര്‍ഷക്കാലം ചാവറയച്ചന്‍ സേവനം ചെയ്തത് കൂനമ്മാവിലാണ്. 1871 ജനുവരി മൂന്നിനു ദിവംഗതനായ അദ്ദേഹത്തിന്റെ പൂജ്യശരീരം ആദ്യം അടക്കം ചെയ്തതും കൂനമ്മാവ് പള്ളിയിലെ അള്‍ത്താരയിലായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »