India - 2024

വരുന്ന ഞായറാഴ്ച ലത്തീൻ കത്തോലിക്ക ദേവാലയങ്ങളില്‍ ഭരണഘടനാ ദിനം

22-01-2020 - Wednesday

തിരുവനന്തപുരം: റിപ്പബ്ലിക് ദിനമായ ജനുവരി 26 ഞായറാഴ്ച കേരളത്തിലെ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളില്‍ ഭരണഘടനാ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ ഏഴു മണിക്കുള്ള ദിവ്യബലിക്കു ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കെആർഎൽസിസി നിർദേശപ്രകാരം വിവിധ അൽമായ സംഘടനകൾ അന്നേദിവസം ഇടവക തലത്തിൽ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »