India - 2025
ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് കത്തോലിക്ക സന്യാസിനി സമൂഹത്തിന്
26-01-2020 - Sunday
കോതമംഗലം: മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസ്-2020 അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ സെന്റ് വിന്‍സെന്റ് പ്രോവിന്‍സിലെ കീരമ്പാറ സ്‌നേഹസദന്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയില്‍നിന്നു സ്‌നേഹസദന്‍ ഡയറക്ടര്‍ സിസ്റ്റര്‍ റാണി ടോം, സെക്രട്ടറി സിസ്റ്റര്‍ ജെസി മരിയ, ബോര്‍ഡംഗം സിസ്റ്റര്‍ ലില്ലി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഷീല കൊച്ചൗസേപ്പ്, ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജോര്‍ജ് ശ്ലീവ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ ജനറലായിരുന്ന സിസ്റ്റര്‍ ബനഡിക്റ്റ് എസ്ഡിയുടെ നേതൃത്വത്തില്‍ 1997 ജൂണ്‍ 29ന് സ്‌നേഹസദന്‍ ആരംഭിച്ചു. മാനസിക വൈകല്യമുള്ള ഒന്‍പത് സ്ത്രീകളുമായി ആരംഭിച്ച സ്‌നേഹസദന്‍ ഇതിനോടകം 300 പേര്‍ക്ക് അഭയം നല്‍കി. നിലവില്‍ 50 അന്തേവാസികളാണ് സ്‌നേഹസദനിലുള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക