India - 2024

കേരള സഭയില്‍ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണം: ബിഷപ്പ് ജോസഫ് മാര്‍ തോമസ്

22-01-2020 - Wednesday

കൊച്ചി: ദരിദ്രരോടും മാറ്റിനിര്‍ത്തപ്പെട്ടവരോടും പക്ഷം ചേര്‍ന്നു ക്രിസ്തുവിന്റെ സഭ ലോകത്തില്‍ സാക്ഷ്യം നല്കണമെന്നും കേരളസഭയില്‍ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണമെന്നും കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്. പാലാരിവട്ടം പിഒസിയില്‍ കെസിബിസി പ്രഖ്യാപിച്ച മിസിയോ ദേയി 2020 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിനു മങ്ങലേല്ക്കാന്‍ അനുവദിച്ചുകൂടാ. സഭാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മറന്നു കൂട്ടായ്മയില്‍ വര്‍ത്തിക്കാനും അജപാലന ദൗത്യനിര്‍വഹണത്തില്‍ ലോകത്തില്‍ ക്രിസ്തുവിന്റെ നിരന്തര സാന്നിധ്യമായി മാറാനും എല്ലാ വിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഒരു മാനസാന്തരം സഭയ്ക്കാവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, പ്രഫ എഡ്വേര്‍ഡ് എടേഴത്ത്, പ്രഫ ആലീസുകുട്ടി, സിസ്റ്റര്‍ സിസി എസ്എബിഎസ്, ബ്രദര്‍ ജൂഡ്‌സണ്‍, ബ്രദര്‍ ജോസ് ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിതവര്‍ഷാചരണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രവര്‍ത്തനരേഖയെ സംബന്ധിച്ചു ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇരുനൂറോളം പേര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 296