India - 2025
ലവ് ജിഹാദ്: കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ
സ്വന്തം ലേഖകന്‍ 27-01-2020 - Monday
ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യന്‍ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്ന സീറോ മലബാര്‍ സഭയുടെ പ്രസ്താവന ശരിവെച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി മതംമാറ്റം നടത്തുന്നതിനുള്ള ലാവ് ജിഹാദിനെതിരെ കേരള സർക്കാർ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിർബന്ധിത മതമാറ്റം, ലവ് ജിഹാദ്, രാജ്യം വിട്ട് പോകുന്ന സ്ത്രീകൾ എന്നീ വിഷയങ്ങളിൽ താൻ ഒരു വിശദമായ പഠനം നടത്തി. മറ്റൊരു മതക്കാരനെ വിവാഹം ചെയ്യുന്നത് പ്രശ്നമല്ല. എന്നാൽ നിർബന്ധിച്ച് മതം മാറ്റുന്നതാണ് പ്രശ്നം. ലവ് ജിഹാദ് എന്ന പേരിൽ സ്ത്രീകളെ നിർബന്ധിച്ച് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ടെന്നും അവർ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും രേഖാ ശർമ ആരോപിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഇതിൽ പരിഹാരം കാണണമെന്നും ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)