India - 2024

ഗര്‍ഭഛിദ്ര അനുമതി പിന്‍വലിക്കണം: പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്

സ്വന്തം ലേഖകന്‍ 30-01-2020 - Thursday

പാലക്കാട്: ആറ് മാസം വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ കൊല ചെയ്യാൻ അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് ഭേദഗതി ബില്ലിന് അംഗീകാരം കൊടുത്ത കേന്ദ്ര മന്ത്രിസഭാ നടപടിയെ അപലപിച്ച് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്. മനുഷ്യജീവൻ ദൈവത്തിന്റെ ദാനമാണ്. ആറ് മാസം പ്രായമായ ഒരു ഗർഭസ്ഥശിശുവിന് ഒരു മനുഷ്യ ജീവന്റെ അന്തസ്സുണ്ട്. തലച്ചോറ്, വായ, കണ്ണുകൾ, ചെവികൾ, ശ്വാസകോശം ഇവയെല്ലാം രൂപപ്പെട്ട ഒരു മനുഷ്യ ജീവനെ ഗർഭപാത്രത്തിൽ വെച്ച് കൊലചെയ്യുന്ന നിഷ്ഠൂരമായ കിരാത നടപടിയെ ശക്തിയുക്തം അപലപിക്കുന്നു. മനുഷ്യജീവനെ മാനിച്ച് പ്രസ്തുത നടപടിയിൽ നിന്നും കേന്ദ്ര ഗവണ്‍മെന്റ് പിൻമാറണമെന്നും പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ് കേന്ദ്ര സമിതി അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »