India - 2024

മുന്‍ കന്യാസ്ത്രീയുടെ പരാതി വ്യാജം: കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്

03-02-2020 - Monday

കല്‍പ്പറ്റ: എഫ്‌സിസി സഭാംഗമായിരുന്ന ലൂസി കളപ്പുര മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കഴന്പില്ലാത്തതിനാല്‍ മറ്റു നടപടി സ്വീകരിച്ചിട്ടില്ലെന്നു പോലീസ്. ലൂസി കളപ്പുരയ്ക്കു ജില്ലാ പോലീസ് മേധാവി അയച്ച കത്തിലാണ് ഈ വിവരം. കാരക്കാമലയിലെ കോണ്‍വന്റില്‍ പൂട്ടിയിടുകയും വൈദികന്‍ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ചു ലൂസി കളപ്പുര നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. 2019 ഏപ്രില്‍ എട്ടിനു മുഖ്യമന്ത്രിക്കും പരാതി നല്‍കി. അന്വേഷണത്തിനും നടപടിക്കും ലൂസി കളപ്പുരയ്ക്കു മറുപടി നല്‍കാനുമായി പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിക്കു കൈമാറി.

ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയതനുസരിച്ചു മാനന്തവാടി എഎസ്പി പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയ്ക്കു ജില്ലാ പോലീസ് മേധാവിയുടെ കത്ത്. എറണാകുളത്ത് ഒരു വിഭാഗം കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ ലൂസി കളപ്പുര പങ്കെടുത്തത് എഫ്‌സിസി അധികൃതരുടെ അനുമതിയില്ലാതെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരവും സാക്ഷിമൊഴികളിലും വ്യക്തമായതായി കത്തില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാദം അടിസ്ഥാന രഹിതമാണ്. കോണ്‍വന്റില്‍ പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നു പരാതിക്കാരിതന്നെ മൊഴി നല്‍കിയതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »