India - 2024

പ്രാര്‍ത്ഥന ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാകരുത്: ഫാ. ഡൊമിനിക് വാളന്മനാല്‍

03-02-2020 - Monday

ചാലക്കുടി: പ്രാര്‍ത്ഥന ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാകരുതെന്നും ഭൗതിക കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ ദൈവം ഒഴിഞ്ഞുമാറുമെന്നും പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ത്ഥിക്കണമെന്നും അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍. അഞ്ചു ദിവസത്തെ പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വാങ്ങിക്കുന്നവരായി മാത്രം മാറാതെ കൊടുക്കുന്നവരായി നാം മാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജഡികപാപങ്ങളുടെയും മദ്യപാനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു. യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കി വചനാധിഷ്ഠിതമായ ജീവിതം നയിക്കണം. ഓരോ ക്രൈസ്തവനും തന്നില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്നു തിരിച്ചറിയണം. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയില്‍ പരിശുദ്ധാത്മാവ് നിറയും. സത്യസന്ധമായി പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും ഫാ. ഡൊമിനിക് വാളന്മനാല്‍ പറഞ്ഞു. ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ആന്റോ ചിരപറമ്പില്‍ എന്നിവര്‍ വചനശുശ്രൂഷ നയിച്ചു. ഫാ. ജോസഫ് പൂവേലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിച്ചു. അഭിഷേക ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിച്ചു

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »