India - 2025

ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ കണ്‍വെന്‍ഷന്‍ ഇന്ന്‌

03-02-2020 - Monday

തിരുവനന്തപുരം: സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്‌കൂള്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

പട്ടം സെന്റ് മേരീസ് ഹാളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിപാടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ എംഎല്‍എ, സംസ്ഥാന കണ്‍വീനര്‍ ജോസി ജോസ്, മേഖല കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് മേച്ചേരി മുകളില്‍, മേഖല കണ്‍വീനര്‍ സിസ്റ്റര്‍ അജയ് എസ്‌ഐസി തുടങ്ങിയവര്‍ പങ്കെടുക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 299