India - 2025
എഴുനൂറോളം വൈദികരുടെ സമ്മേളനം വേളാങ്കണ്ണിയിൽ
സ്വന്തം ലേഖകന്‍ 31-01-2020 - Friday
വേളാങ്കണ്ണി: 'പൗരോഹിത്യത്തിന്റെ ആനന്ദം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ലാറ്റിൻ രൂപത വൈദികരുടെ സമ്മേളനം വേളാങ്കണ്ണിയിൽ നടന്നു. ബോംബെ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ് ദിവ്യബലിയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. 132 രൂപതകളുള്ള ലാറ്റിൻ സഭയിലെ 91 രൂപതകളിൽ നിന്നുമായി എഴുനൂറോളം വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രൂപത വൈദിക സംഘടനയായ സി.ഡിപിഐ 2001-ൽ ആണ് ആരംഭിച്ചത്.
2008-ൽ സിസിബിഐ അംഗീകാരം ലഭിച്ച കൂട്ടായ്മ, വൈദികർ തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും അതുവഴി ശുശ്രുഷ മേഖലകൾ പരസ്പര സഹകരണത്തോടെ ഊര്‍ജിതമാക്കുന്നതിനും ദൈവിക പദ്ധതികൾ പ്രാദേശിക-ആഗോള സഭകളിൽ പൂർത്തീകരിക്കുവാനുമാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത വൈദികർ പൗരോഹിത്യത്തിന്റെ ആനന്ദം - സ്വന്തം ജീവിതത്തിൽ, സാമൂഹിക ജീവിതത്തിൽ; സമൂഹ നിർമാണത്തിൽ രൂപത വൈദികരുടെ പങ്ക്, ആധുനിക സുവിശേഷ പ്രവർത്തനങ്ങളിൽ രൂപത വൈദികരുടെ പങ്ക് എന്നിങ്ങനെ നാലു പാനൽ ചർച്ചകളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)