Life In Christ

ശിശുഹത്യയ്ക്കു അനുമതി അരുതേ! 'എല്ലി' എന്ന കുഞ്ഞിനെ ഭാരതം കണ്ടിരുന്നെങ്കില്‍

സ്വന്തം ലേഖകന്‍ 07-02-2020 - Friday

ആറ് മാസം വരെയുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുക്കുവാന്‍ എം‌ടി‌പി ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുത്തു കഴിഞ്ഞു. ഗുരുതരമായ ഈ സാഹചര്യത്തില്‍, കഴിഞ്ഞ ദിവസം യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വാര്‍ഷിക പ്രസംഗത്തില്‍ പങ്കുവെച്ച 'എല്ലി ഷ്നീഡര്‍' എന്ന കുഞ്ഞിന്റെ അനുഭവം വലിയൊരു സന്ദേശമാണ് ഭാരതത്തിന് നല്‍കുന്നത്. വീഡിയോ കാണുക, ഒപ്പം ഒരു നിമിഷം ചിന്തിക്കുക, 24 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവാദം കൊടുക്കുന്ന നിയമം എല്ലിയെ പോലുള്ള എത്രയോ കുഞ്ഞുങ്ങളുടെ ജീവനെടുക്കും?

ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നമ്മുടെ രാജ്യത്തിന്റെ പുതിയ നിയമത്തിനെതിരെ അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി ഇന്ത്യന്‍ പ്രസിഡന്‍റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് ഇതിലൂടെ പ്രവര്‍ത്തിക്കുന്നത്.

ഒപ്പുവെയ്ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 27