Life In Christ - 2025
സുവിശേഷ മൂല്യം മുറുകെ പിടിക്കുന്നതിന് ഫ്രാങ്ക്ളിൻ ഗ്രഹാമിന് യുകെയിൽ വിലക്ക്
സ്വന്തം ലേഖകന്‍ 01-02-2020 - Saturday
ലണ്ടൻ: ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റവ. ഫ്രാങ്ക്ളിൻ ഗ്രഹാമിന് യു.കെയിൽ വിലക്ക്. സ്വവർഗ ലൈംഗീകത കടുത്ത പാപമെന്ന് വിവിധ വേദികളില്‍ പ്രസംഗിച്ച ഫ്രാങ്ക്ളിൻ ഗ്രഹാമിനെ രാജ്യത്ത് പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗാനുരാഗ സംഘടനകൾ കേസ് നൽകിയതിനെ തുടർന്നു വിവിധ സ്ഥലങ്ങളില്‍ നടക്കുവാനിരിന്ന പ്രഭാഷണ പരമ്പരയുടെ കാര്യം അനിശ്ചിതത്തിലായി. എല്‍ജിബിടി സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നു ഗ്ലാസ്കോ, ഷെഫീല്‍ഡ്, ലിവര്‍പ്പൂള്‍ എന്നിവിടങ്ങളിലെ പ്രഭാഷണ പരമ്പരയ്ക്കുള്ള അനുമതി അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
മെയ് മാസത്തില്‍ ബ്രിട്ടണിലെ ഒൻപത് പ്രധാന നഗരങ്ങളിൽ വചന പ്രഘോഷണ യോഗങ്ങൾ ഒരുക്കിയിരുന്നു. അതെല്ലാം റദ്ദാക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ‘ഹേറ്റ് സ്പീക്കർ’ എന്ന വിഭാഗത്തിൽ ഗ്രഹാമിനെ ചേർത്താണ് കേസ് നൽകിയിരിക്കുന്നത്. നടപടിയില്‍ അതീവ ദുഃഖമുണ്ടെന്ന് കാത്തലിക് ഫാമിലി വോയ്സ് സംഘടന വക്താവ് പോളിന്‍ ഗല്ലാഗെര്‍ പ്രതികരിച്ചു. അതേസമയം ഫ്രാങ്ക്ലിന്‍റെ യുകെ സന്ദര്‍ശനം വിജയകരമാകുവാന്‍ വിവിധ ഇവാഞ്ചലിക്കല്‍ സംഘടനകള്‍ പ്രത്യേകം പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബില്ലി ഗ്രഹാമിന്റെ മകനാണ് റവ. ഫ്രാങ്ക്ളിൻ ഗ്രഹാം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക