India - 2025
കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം ഇന്ന്
08-02-2020 - Saturday
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഇന്നു നടക്കും. രാവിലെ 11നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ മുല്ലശേരി ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. അഞ്ചു മേഖലകളില്‍ നിന്നുള്ള ഭാരവാഹികളും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ സമിതിയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഗര്‍ഭഛിദ്ര നിയമ ഭേദഗതി യോഗം വിലയിരുത്തും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധ റാലികളും സെമിനാറുകളും നടത്തും. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഭരണരംഗത്തുള്ളവര്‍ക്കും പ്രോലൈഫ് സമിതി തയാറാക്കിയിട്ടുള്ള നിവേദനം അയയ്ക്കും. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാന്തോട്ടം, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.