News - 2024

ന്യൂയോർക്ക് കർദ്ദിനാൾ ക്യൂബൻ പ്രസിഡന്റിനെ സന്ദർശിക്കും

സ്വന്തം ലേഖകന്‍ 11-02-2020 - Tuesday

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ തിമോത്തി ഡോളൻ ക്യൂബൻ സന്ദർശനവേളയിൽ പ്രസിഡന്റ് മിഗ്വെൽ മാരിയോ ഡയസിനെ സന്ദർശിക്കും. 2018ലാണ് മുൻ ക്യൂബൻ പ്രസിഡന്റായിരുന്ന റൗൾ കാസ്ട്രോയിൽ നിന്നും മിഗ്വെൽ മാരിയോ ഡയസ് ഭരണമേറ്റെടുത്തത്. പ്രസ്തുത വർഷംതന്നെ കര്‍ദ്ദിനാള്‍ ഡോളൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പിന്നീട് മിഗ്വെൽ മാരിയോ ഡയസ് ന്യൂയോർക്കിലെത്തിയപ്പോൾ ഡോളനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന് ക്യൂബയുടെ സ്വർഗീയ മധ്യസ്ഥയായ ഔർ ലേഡി ഓഫ് ചാരിറ്റി ഓഫ് എൽ കോബ്രയുടെ രൂപം സമ്മാനിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഓര്‍മ്മ പുതുക്കലായാണ് കർദ്ദിനാൾ ക്യൂബന്‍ പ്രസിഡന്‍റിനെ കാണുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മുന്‍പ് നടന്ന കൂടിക്കാഴ്ചക്ക് ശേഷം ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാൻമ കർദ്ദിനാൾ ഡോളനെ പ്രശംസിച്ചുകൊണ്ട് എഴുതിയ ലേഖനം ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. 1959ൽ റൗൾ കാസ്ട്രോയുടെ സഹോദരനായ ഫിഡൽ കാസ്ട്രോ നടത്തിയ ക്യൂബൻ വിപ്ലവത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയും, വിശ്വാസികളെയും, വൈദികരെയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എന്നാൽ 1998ൽ ജോൺ പോൾ മാർപാപ്പ നടത്തിയ സന്ദർശനവും, പിന്നീട് ബനഡിക്ട് മാർപാപ്പയും, ഫ്രാൻസിസ് മാർപാപ്പയും നടത്തിയ സന്ദർശനങ്ങളും, കത്തോലിക്കാ സഭയുടെ മേൽ ക്യൂബൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ കാരണമായി. ക്യൂബയും, അമേരിക്കയും തമ്മിൽ നയതന്ത്രതലത്തിൽ നിലനിന്നിരുന്ന ശത്രുത അവസാനിപ്പിച്ചത് വത്തിക്കാൻ നടത്തിയ മധ്യസ്ഥ ചര്‍ച്ചകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »