News - 2024

വത്തിക്കാന്‍ - ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 17-02-2020 - Monday

മ്യൂണിച്ച്: വത്തിക്കാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മനിയിലെ മ്യൂണിച്ചില്‍ നടക്കുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമാണ് ഇത്രയും ഉയര്‍ന്ന തലത്തിലുള്ള വത്തിക്കാന്‍- ചൈന കൂടിക്കാഴ്ച. വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് പോള്‍ ഗലാഘറും ചൈനീസ് മന്ത്രി വാങ് യിയും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ ചര്‍ച്ച നടന്നു എന്നാണു വത്തിക്കാന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന കത്തോലിക്കാ സഭയുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉടമ്പടി ചര്‍ച്ചാവിഷയമായി. മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുണ്ടാക്കിയ ചരിത്രപ്രധാനമായ ധാരണയാണു അന്ന് നിലവില്‍ വന്നത്.

എന്നാല്‍ ഇത് ചൈനീസ് ക്രൈസ്തവര്‍ക്ക് കാര്യമായ ഗുണം ചെയ്തില്ലെന്ന ആരോപണം വ്യാപകമാണ്. ക്രൈസ്തവ പീഡനം രൂക്ഷമാകുന്ന സാഹചര്യം വരെ സംജാതമായെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. ഈ സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്. 1951 ലാണ് ചൈനയും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം നിലച്ചത്. മൂന്നുകോടിയോളം ക്രൈസ്തവര്‍ അധിവസിക്കുന്ന ചൈനയില്‍ 1.2 കോടി ആളുകളും കത്തോലിക്കരാണ്. 2030-നോടു കൂടി ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാകുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »