Life In Christ - 2025
‘ഇത് ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടം’: യുഎസ് അംബാസഡറിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ 29-02-2020 - Saturday
വാഷിംഗ്‌ടണ്‍ ഡി.സി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള സമൂഹങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന കടുത്ത മതപീഡനത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്. ഫെബ്രുവരി 27ന് കത്തോലിക്ക ന്യൂസ് ഏജന്‍സിക്കു അനുവദിച്ച അഭിമുഖത്തിലാണ് നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളേയും, ചൈനയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിയന്ത്രണളേയും പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. നൈജീരിയയിലെ ആക്രമണങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന കാര്യത്തില്‍ തനിക്കുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ക്രൈസ്തവ ചരിത്രത്തിലെ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഏറ്റവും അപകടകരമായ കാര്യമായി കൊണ്ടിരിക്കുന്ന സമയമാണിതെന്ന്‍ പിന്നീട് നടന്ന പാനല്‍ ചര്‍ച്ചയില്‍ ബ്രൌണ്‍ബാക്ക് വ്യക്തമാക്കി.
ദൈവ വിശ്വാസികളെ സംരക്ഷിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച അംബാസിഡര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. മതവിശ്വാസികളെ കൊന്നൊടുക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ ഭരണകൂടം യാതൊന്നും ചെയ്യുന്നില്ല. അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ലെന്ന് തോന്നുന്നു.
ഇതുസംബന്ധിച്ച ചില കൂടിക്കാഴ്ചകള്‍ നടന്നിട്ടുള്ളത് ആശാവഹമാണെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും, ഇക്കാര്യത്തില്‍ മതനേതാക്കള്‍ കൂടുതലായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ ദിവസം മേരിലാന്‍ഡിലെ നാഷ്ണല്‍ ഹാര്‍ബറില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ “മതസ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെന്താണ് ബാക്കിയുള്ളത്?” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും ബ്രൌണ്‍ബാക്ക് മതപീഡനത്തെ സംബന്ധിച്ചു പ്രസ്താവന നടത്തി. ദൈവവിശ്വാസവുമായി ചൈന യുദ്ധത്തിലാണെന്നും, മതന്യൂനപക്ഷങ്ങളെ നിരീക്ഷിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ ചൈന ഏറെ മുന്നിലാണെന്നും ബ്രൌണ്‍ബാക്ക് തുറന്നടിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക